വടകര താലൂക്കില്‍ സി.പി.എമ്മിന് സ്ഥാനാര്‍ഥിയുണ്ടാവണമെന്നമെന്നും പ്രവര്‍ത്തകരുടെ ആഗ്രഹം പോലെ  വിജയിച്ച് കയറാനായതിലും സന്താഷമുണ്ടെന്ന് കുറ്റ്യാടിയില്‍ നിന്നും വിജയിച്ച കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍. മണ്ഡലം പോരാട്ടത്തിലൂടെ തിരിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഇതിലും നല്ല ഭൂരിപക്ഷം ഉണ്ടാവുമായിരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലത്തില്‍ ബിജെപിക്ക് 14000 വോട്ടില്‍ അധികം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 9000 വോട്ട് മാത്രമാണ് ലഭിച്ചത്. ബാക്കി 5000 വോട്ട് എവിടെയാണ് പോയതെന്നും കുഞ്ഞമ്മദ് കുട്ടി ചോദിച്ചു.