ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം. അത്ര പ്രതീക്ഷിച്ചാല്‍ മതി എന്നതാണ് കുണ്ടറയിലെ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴത്തെ സ്ഥിതി. അനായാസം ജയിച്ചുകയറാമെന്ന പ്രതീക്ഷ ഒരു ക്യാമ്പിനുമില്ല. ഇ.എം സി.സി കരാറും കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നവും തന്നെയാണ് മുഖ്യചര്‍ച്ച. ഒരുതവണ ജയിക്കുന്നയാളെ അടുത്തതവണ തോല്‍പ്പിക്കുന്നതാണ് കുണ്ടറ മണ്ഡലത്തിന്റെ പൊതുസ്വഭാവം. ആറാമങ്കത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എത്തുമ്പോള്‍ മുമ്പ് മൂന്നുതവണ ജയിച്ച ആത്മവിശ്വാസവുമുണ്ട് അവര്‍ക്ക്. പക്ഷേ യുവനേതാവായ പി.സി വിഷ്ണുനാഥിന്റെ വരവോടെ പോരാട്ടം കനത്തു. യുഡിഎഫ് ക്യാമ്പ് ആവേശത്തിലായി.