ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ കോന്നിയില്‍. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും അട്ടിമറി വിജയത്തിനായി എന്‍ഡിഎയും കളത്തിലിറങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോന്നി ഇത്തവണ ആര്‍ക്കൊപ്പമാകും? സാധ്യതകള്‍ എങ്ങനെയാണ് എന്ന് പരിശോധിക്കാം.