കൊല്ലത്തിന്റെ മനസ് എന്താണെന്ന് അറിയാതെ, പ്രവചിക്കാനാകാതെ മനപ്രയാസത്തിലാവുകയാണ് മണ്ഡലത്തിലെ നേതാക്കള്‍. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടും വര്‍ധിച്ചു. മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും ജില്ലയുടെ പ്രധാന വോട്ട് ബാങ്കാകുന്ന മണ്ഡലത്തില്‍ എല്‍ ഡി എഫ് മുകേഷിനെ തുടര്‍ ഭരണം ഉറപ്പിക്കാനാണ് കൊല്ലത്തേക്ക് അയച്ചിരിക്കുന്നത്.

എന്നാല്‍ ഭരണം തിരിച്ച് പിടിക്കുമെന്ന ഉറപ്പിലാണ് ഡി സി സി അധ്യക്ഷ കൂടിയായ യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ. ഏറെ വൈകിയുണ്ടായ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടയിലും ദേശീയശ്രദ്ധനേടിയതടക്കമുള്ള സമരങ്ങളിലൂടെ കൊല്ലത്തിന് സുപരിചിതനായ ബി.ജെ.പി.യുടെ എം.സുനില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തുകയാണ്.