നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കെ.കെ. രമ. യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ. 

എല്ലാ വിഭാ​ഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സി.പി.എമ്മിന്റെ വോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.