ഇന്ത്യൻ രാഷ്ട്രീയത്തിൽ കായിക താരങ്ങളായ മന്ത്രിമാർ ഇഷ്ടംപോലെയുണ്ട്. നമ്മുടെ കേരളത്തിലോ.... ? സിനിമാ താരങ്ങളോട് നമുക്കുള്ള താത്പര്യം എന്തുകൊണ്ടാണ് ഒരു കായിക താരത്തിനോട് ഇല്ലാതെ പോയത്. പിടി ഉഷയേപ്പോലെ കൊട്ടിഘോഷിക്കപ്പെട്ട താരങ്ങളുടെ നാട് എന്തുകൊണ്ടാവാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവരെ പരി​ഗണിക്കാതെ പോയത്.  ‌

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മൾ ഇതുവരെ കേട്ടത് ഒറ്റക്കൈ വിരലിൽ എണ്ണാവുന്ന കായികതാരങ്ങളുടെ പേരുകൾ മാത്രമാണ്. സിനിമയും സാഹിത്യവും ഇടം തേടിയ നമ്മുടെ നിയമസഭയിൽ പേരിനെങ്കിലും ഒരു കായിക താരം വേണ്ടേ...? വിജയിച്ചു കയറുന്ന കക്ഷികളിൽ കായിക വകുപ്പ് കൈകാര്യം ചെയ്യാൻ കായിക രം​ഗത്ത് നിന്നൊരാൾ നല്ലതല്ലേ...?