എറണാകുളം ജില്ലയിൽ മൂന്നു മുന്നണികളും ഒരുപോലെ പ്രതീക്ഷവെക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാർകോഴ വിവാദം ആഞ്ഞടിച്ച 2016ൽ, കാൽ നൂറ്റാണ്ടായി മണ്ഡലത്തിലെ എംഎൽഎയായിരുന്ന മുൻമന്ത്രി കെ.ബാബുവിനെ അ‌ട്ടിമറിച്ചാണ് എം.സ്വരാജ് വിജയിക്കുന്നത്. ഇത്തവണ ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോൾ പോരാട്ടത്തിന് ചൂടും ചൂരുമേറും. മുൻ പി.എസ്.സി. ചെയർമാനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ്.രാധാകൃഷ്ണനെ കളത്തിലെത്തിച്ച് മണ്ഡലത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് എൻഡിഎയുടെ ശ്രമം. തൃപ്പൂണിത്തുറയിലെ ത്രികോണമത്സരത്തിൽ ആർക്കാകും അ‌ന്തിമവിജയം..?