പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം കോഴിക്കോടിനേയും യു.ഡി.എഫിനേയും  ആവേശത്തിലാക്കി രാഹുൽഗാന്ധി എം.പിയുടെ റോഡ് ഷോ. കോഴിക്കോട് നോർത്ത്  മണ്ഡലം സ്ഥാനാർഥി കെ.എം അഭിജിത്ത്,ബേപ്പൂർ മണ്ഡലം സ്ഥാനാർഥി പി.എം നിയാസ്, സൗത്ത്  മണ്ഡലം സ്ഥാനാർഥി നൂർബീനാ റഷീദ് എന്നിവരുടെ  പ്രചാരണത്തിനായാണ് റോഡ് ഷോയുമായി രാഹുൽഗാന്ധി എത്തിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.45  കോഴിക്കോട് ബീച്ചിലൂടെ നടത്തിയ റോഡ് ഷോയിൽ വൻ ജനാവലിയാണുണ്ടായത്.