കോട്ടയത്തെ പ്രവചനാതീതമായ മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍. പി.സി ജോര്‍ജ്ജ് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികളാണ് പൂഞ്ഞാറില്‍ ഇത്തവണ ഏറ്റുമുട്ടുന്നത്. രാഷ്ട്രീയത്തിന് പുറമെ സമുദായിക സമവാക്യങ്ങളും മണ്ഡലത്തില്‍ നിര്‍ണായകമാകും. പി.സി ജോര്‍ജ്ജിന് വിജയം ആവര്‍ത്തിക്കാനായാല്‍ അദ്ദേഹത്തിന്റെ വിജയം നാലാം പതിറ്റാണ്ടിലേക്ക് കടക്കും. ടോമി കല്ലാനിയെ വിജയിപ്പിച്ച്  മണ്ഡലത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.  കേരളാകോണ്‍ഗ്രസ് എം. സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ കുളത്തുങ്കലാണ്  ഇടതുമുന്നണി സ്ഥാനാര്‍ഥി. എന്‍.ഡിഎയ്ക്കായി എന്‍.പി സെന്നും കളത്തിലിറങ്ങുന്നു.