കണ്ണൂര്‍ ജില്ലയില്‍ ഒരു എ ക്ലാസ് പോരാട്ടം നടക്കുന്നുണ്ടെങ്കില്‍ അത് അഴീക്കോട് മണ്ഡലത്തിലാണ്. ഹാട്രിക് നേടാന്‍ യുഡിഎഫിലെ കെ.എം. ഷാജിയും കഴിഞ്ഞ രണ്ട് ടേമിലും ചെറിയ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിലെ കെവി സുമേഷും രംഗത്തിറങ്ങിയിരിക്കുന്നു. നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിയേറിയ പോരാട്ടമാണ് അഴീക്കോട്ടേത്.