ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലം ഫിറോസ് കുന്നംപറമ്പില്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തകന്റെ സ്ഥാനാര്‍ഥിത്വത്തോടെ മത്സരപ്രതീതി സൃഷ്ടിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന പോരും വാശിയും വോട്ടില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.