അഭിമാനപോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലാ. കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന  ജോസ് കെ മാണി എല്‍ഡിഎഫ് ക്യാമ്പിലും കേരളാ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്ത മാണി സി കാപ്പന്‍ യുഡിഎഫിലും മത്സരിക്കുന്നു. ഇതു തന്നെയാണ് പാലാ മണ്ഡലത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്ന ഘടകം. പാലായ്ക്ക് വേണ്ടിയുള്ള പിടിവലികള്‍ക്കൊടുവിലാണ് മാണി സി കാപ്പന്‍ യുഡിഎഫിലെത്തിയത്. കേരളാ കോണ്‍ഗ്രസ് എമ്മിനാണെങ്കില്‍ പാലായോടുള്ള വൈകാരിക ബന്ധവും. ജോസ് കെ മാണിയെ തുരത്താന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പഠിച്ച പണി പതിനെട്ടും പയറ്റുമ്പോള്‍ പാലായില്‍ പോരാട്ടം പൊടിപാറും. നിയമസഭയിലേക്ക് ജോസ് കെ മാണിയുടെ കന്നിയങ്കമാണ്. കെ.എം മാണിയില്ലാതെ പാര്‍ട്ടിയെ ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ ജോസ് കെ മാണിക്ക് പാലായില്‍ വിജയിച്ചേ മതിയാകു