കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോം ഓണ്‍ലൈന്‍ സര്‍വേ ഫലം പുറത്ത്. എല്‍ഡിഎഫിന് 51.4 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ നൂറിലധികം സീറ്റുകള്‍നേടി എല്‍ഡിഎഫ് തുടര്‍ഭരണം നേടും. യുഡിഎഫിന് 38.1 ശതമാനം വോട്ടുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് 10.5 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വലിയ ജന പങ്കാളിത്തമാണ് ഓണ്‍ലൈന്‍ സര്‍വേയില്‍ ഉണ്ടായത്.