പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽത്തന്നെ വോട്ട് ചെയ്ത് പ്രമുഖരും സ്ഥാനാർത്ഥികളും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്  തോമസ് പ്രഥമൻ ബാവ രാവിലെ ഏഴുമണിക്ക് കോതമംഗലം വിമലഗിരി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. 

കൊല്ലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കൈതക്കുഴി ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് സ്‌റ്റേഷനിൽ എത്തിയാണ് അഡ്വ. ബിന്ദുകൃഷ്ണ പോളിംഗ്‌ സ്റ്റേഷനിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

പി.ടി. തോമസ്, അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി. എം. ജോൺ, നജീബ് കാന്തപുരം തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.