സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്ത് യുഡിഎഫിനായി മത്സരിക്കുമ്പോള്‍ ആലുവയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് കാല്‍ നൂറ്റാണ്ടോളം ഇവിടെ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മാദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദാണ്. അതുകൊണ്ടുതന്നെ, ഇരു മുന്നണികള്‍ക്കും ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണ്.

ബിജെപി ജില്ലാ ഭാരവാഹി എം.എന്‍. ഗോപിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു വിഹിതം വര്‍ധിപ്പിക്കാനായത് അവര്‍ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ ഇരുവരുടെയും സാധ്യതകള്‍ എന്തൊക്കെയാണ്? മാതൃഭൂമി ഡോട്ട് കോം കൊച്ചി ബ്യൂറോ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്..