കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം കാറിലെത്തിയ നാലംഗ സംഘം സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ മര്‍ദ്ദിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കാറിനകത്ത് നെടുമങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെയും കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെയും നോട്ടീസുകള്‍ കണ്ടെത്തി. തുടര്‍ന്ന് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. 

പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് കാര്‍ എടുക്കാന്‍  ശ്രമിച്ചപ്പോഴും പ്രവര്‍ത്തകര്‍ തടഞ്ഞു. കാറിനകത്ത് ആയുധം ഉണ്ടെന്നും അത് പരിശോധിച്ച്  ബോധ്യപ്പെടുത്തിയതിന് ശേഷം കൊണ്ടു പോയാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.