ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ, പീരുമേട്, ദേവികുളം എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങള്‍. നാലിടത്തും എല്‍ഡിഎഫ്, ഒരിടത്തുമാത്രം യുഡിഎഫ് . തൊടുപുഴയില്‍ അട്ടിമറി വിജയം നേടി അഞ്ച് മണ്ഡലങ്ങളെയും ചുവപ്പിക്കുക എന്നതുമാത്രമാണ് ഇടുക്കിയില്‍ ഇടതുപക്ഷം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വെക്കുന്നത്. അതേസമയം വമ്പന്‍ തിരിച്ചുവരവും അട്ടിമറി വിജയങ്ങളുമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. നില മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ എന്‍ഡിഎയും ഇറങ്ങുമ്പോള്‍ ഇടുക്കി ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും.