കടുത്ത പോരാട്ടമാണ് ഇത്തവണ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നടക്കുന്നത്. പോരിനിറങ്ങുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ തന്നെ. പക്ഷെ ഇത്തവണ മുന്നണി മാറിയാണ് മത്സരം. കഴിഞ്ഞ തവണത്തെ യു.ഡി.എഫ്. സ്ഥാനാർഥി റോഷി അഗസ്റ്റിൻ ഇത്തവണ എൽ.ഡി.എഫിനു വേണ്ടിയാണ് മത്സരത്തിനിറങ്ങുന്നത്. 2016-ലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആകട്ടെ ഇത്തവണ കളത്തിലിറങ്ങുന്നത് യു.ഡി.എഫിനു വേണ്ടിയും. അഡ്വ. സംഗീത വിശ്വനാഥനാണ് എൻ.ഡി.എ. സ്ഥാനാർഥി. ഇത്തവണ ഇടുക്കിയുടെ മനസ്സ് ആർക്കൊപ്പമാണെന്നറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കേണ്ടി വരും.