അസമില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തി. അസമിലെ പതര്‍കണ്ഡി മണ്ഡലത്തിലെ ഇ.വി.എം. ആണ് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദുപാലിന്റെ കാറില്‍ നിന്നും കണ്ടെത്തിയത്. 

ജനങ്ങളാണ് കാര്‍ തടഞ്ഞ് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.