ആള് മാറി വോട്ട് ചെയ്തുവെന്നാരോപിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രതിഷേധം. എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ജയരാജനാണ്  കളമശ്ശേരിയിലെ 77ാമത് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 78-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യേണ്ടയാള്‍ 77ാം നമ്പര്‍ ബൂത്തില്‍ വന്ന് വോട്ട് ചെയ്തുവെന്നും തികച്ചും വ്യത്യസ്തമായ പേരുള്ള ഒരാള്‍ വന്ന് വോട്ട് ചെയ്തത് അറിഞ്ഞിട്ടും പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ടിന് കൂട്ടുനിന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം വോട്ടിങ് യന്ത്രം കൊണ്ടുപോവാന്‍ സമ്മതിക്കില്ലെന്നും റീപോളിങ് ആവശ്യപ്പെടുമെന്നും പിഎസ് ജയരാജന്‍ പറഞ്ഞു.