കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതുചരിത്രം രേഖപ്പെടുത്താൻ പോകുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് മുതിർന്ന സിപിഎം നേതാവ് എസ് ശർമ. സമാനതകളില്ലാത്ത വിധം ജനകീയവിശ്വാസം ആർജിച്ച് വൻമുന്നേറ്റമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കാഴ്ചവെക്കുക. നിലവിലുള്ള സീറ്റിനേക്കാൾ അധികം നേടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.