തിരുവനന്തപുരം ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളില്‍ കോവിഡ് രോഗി വോട്ട് ചെയ്യാനെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് വോട്ട് ചെയ്യാനെത്തിയത്. ബൂത്തിലെ അവസാന വോട്ടായിരുന്നു ഇത്. തിരുവനന്തപുരം ജില്ലയില്‍ 68 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി എന്നാണ് അവസാനമായി ലഭിക്കുന്ന വിവരം.