നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മത്സരിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

എല്‍.ഡി.എഫ് സര്‍ക്കാരിന് പത്തില്‍ പൂജ്യം മാര്‍ക്ക് മാത്രമേ കൊടുക്കാന്‍ സാധിക്കൂ. നാടിന് വേണ്ടി ഈ ഗവണ്‍മെന്റ് എന്ത് ചെയ്തുവെന്ന് പറയേണ്ടേ. ഈ ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടമെന്താണ്? പുതിയൊരു പദ്ധതി തറക്കല്ലിട്ട് പൂര്‍ത്തിയാക്കിയത് ഈ ഗവണ്‍മെന്റിന് എടുത്ത് കാണിക്കാനുണ്ടോ? ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.