ഇടത് കുത്തക മണ്ഡലമെന്ന് പേരുകേട്ട കോഴിക്കോട് നോര്‍ത്ത് ത്രികോണ പോരിലായതിന്റെ ആവേശത്തിലാണ് പ്രചാരണം അവസാനിക്കുന്നത്. സ്ഥാനാര്‍ഥികളുടെ മേന്മ കൊണ്ടും പ്രചാരണ രംഗത്തെ ആവേശം കൊണ്ടും ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായ മണ്ഡലം എന്‍.ഡി.എ. എ ക്ലാസ് മണ്ഡലമായും കണക്കാക്കുന്നു.