2019 ലോകസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട വലിയ തിരിച്ചടിയെ വിലയിരുത്തി  അഡ്വ. എ ജയശങ്കർ. നരേന്ദ്ര മോദി വീണ്ടും അധികാരം പിടിക്കുന്നതിനെതിരെ മുസ്ലിം സമുദായം ഒന്നടങ്കം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതും, ശബരിമല സൃഷ്‌ടിച്ച വികാരവും, ശരത് ലാല്‍- കൃപേഷ് കൊലപാതകവും ഒരു വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇത്തരം ഘടകങ്ങൾ യുഡിഎഫിന് അനുകൂലമായി തിരഞ്ഞെടുപ്പിൽ മാറുകയായിരുന്നു എന്ന് ജയശങ്കർ പ്രതികരിച്ചു. മാതൃഭൂമി ഡോട്ട് കോമിന്റെ ബാറ്റിൽ ഫോർ കേരളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.