നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടു കണക്കെ കോഴിക്കോടിനെ ആവേശത്തിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. കോഴിക്കോട് സൗത്തിൽ മത്സരിക്കുന്ന നവ്യാ ഹരിദാസ്, നോർത്തിൽ മത്സരിക്കുന്ന എം.ടി രമേശ്, കുന്ദമംഗലത്തെ സ്ഥാനാർഥി വി.കെ.സജീവൻ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥമാണ് അമിത് ഷാ കോഴിക്കോടെത്തിയത്. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ മാനാഞ്ചിറയിൽ കമ്മീഷണർ ഓഫീസ് പരിസരത്ത് അവസാനിച്ചു. അമിത് ഷായെ സ്വീകരിക്കാനായി പ്രവർത്തകർ വലിയ രീതിയിൽ എത്തിയതോടെ  നഗരം ഏറെ നേരം സ്തംഭിച്ചു.