പിണറായി വിജയൻ രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോ​ഗ്രാഫർ മധുരാജ് പിണറായി ​ഗ്രാമത്തിലൂടെ ഒരു യാത്ര നടത്തി. ഒപ്പം ക്യാമറാമാൻ ശംഭുവും. അഞ്ചു വർഷം മുമ്പ് നടത്തിയ യാത്രയിൽ കണ്ട മുഖങ്ങളിൽ പലതും വീണ്ടും കണ്ടു, സംസാരിച്ചു. 

കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഒരേടാണ് പിണറായിയും പാറപ്പുറവും. പാർട്ടി പിറന്നു വീണ മണ്ണ്. ആ ചരിത്ര പശ്ചാത്തലത്തിൽ നടത്തുന്ന ഒരു യാത്ര കൂടിയാണ് ഇത്.