കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. 48 മണിക്കൂറിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ടെത്തിക്കുമെന്ന പ്രസ്താവനയുടെ പേരിലാണിത്.

പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

Content Highlights: EC sends notice to CM Pinarayi Vijayan