തിരുവനന്തപുരം: എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ബി.ജെ.പി.യില്‍ ചേരാനുള്ള മെട്രോമാന്‍ ഇ. ശ്രീധരന്റെ തീരുമാനം. ഇപ്പോള്‍ ബി.ജെ.പി.യില്‍ ചേരാന്‍ തീരുമാനിച്ചുവെന്നത് മാത്രമേയുള്ളുവെന്ന് ഇ. ശ്രീധരന്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി. മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
എല്ലാകാര്യങ്ങളും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയരഥയാത്രയിലായിരിക്കും ഇ.ശ്രീധരന്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.
തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത് എന്നാല്‍ പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
ഇ. ശ്രീധരനെ ബി.ജെ.പിയിലെത്തിക്കാന്‍ കഴിഞ്ഞതോടെ വിജയ് യാത്രയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. യാത്രക്കിടെ ഇനിയും ധാരാളം ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുമെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Content Highlights: E. Sreedharan reacts to the news that he is joining the BJP