കോഴിക്കോട്: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ്. ബൂത്ത് ഏജന്റുമാര്‍ക്കെല്ലാം ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കഴിഞ്ഞു. ഇരട്ട വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട www.operationtwins.com എന്ന വെബ്‌സൈറ്റിലും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബൂത്ത് ഏജന്റുമാര്‍ക്ക് യുഡിഎഫ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍

UDF

UDF

കൃത്യമായ നീക്കങ്ങളിലൂടെ ഇരട്ടവോട്ട് ചെയ്തവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനാണ് യുഡിഎഫിന്റെ നീക്കം. ഇരട്ട വോട്ടുകള്‍ കണ്ടെത്തുകയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നടപടികള്‍ സ്വകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതപാലിച്ച് ഇരട്ടവോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ ഒരുങ്ങുന്നതെന്ന് യുഡിഎഫ് വൃത്തങ്ങള്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനെക്കാള്‍ കഠിനമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തിയതെന്നും അവര്‍ അവകാശപ്പെട്ടു.

Content Highlights: Double votes UDF Kerala Assembly Election