തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍. മലയാളികള്‍ക്ക് താന്‍ എപ്പോഴും ഫുട്‌ബോള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഐ.എം.വിജയന്‍ മത്സരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഇതിനായി വിജയനെ സമീപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമീപിപ്പിച്ചിരുന്നുവെന്ന് വിജയന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം പ്രതിനിധീകരിക്കാന്‍ താല്പര്യമില്ലെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍ പ്രതികരിച്ചു.
'ചര്‍ച്ചകള്‍ എല്ലാ വര്‍ഷവും നടക്കാറുളളതാണ്. ഞാന്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനാണ്. വലതുപക്ഷമായാലും ഇടതുപക്ഷമായാലും ബി.ജെ.പി. ആയാലും എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. എനിക്ക് എല്ലാവരേയും വേണം. എല്ലാവരും എന്നെ ഒരു ഫുട്‌ബോള്‍ കളിക്കാരാനായാണ് കാണുന്നത്. എനിക്കും അതാണ് ആഗ്രഹം. എനിക്ക് നാട്ടുകാരുടെ കൈയില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം അതുകൊണ്ടാണ്.അതുമതി.' വിജയന്‍ പറഞ്ഞു.
Content Highlights: Kerala Assembly Election 2021, Not into politics says I M Vijayan