തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജുകുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞ് ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. നിലവില്‍ ശോഭാ സുരേന്ദ്രന്‍ സംഭവസ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.   

Content Highlights: clash between cpm bjp workers in kattayikonam thiruvananthapuram