പത്തനംതിട്ട: ആറന്മുളയില്‍ വിജയം ഉറപ്പിച്ച് വീണ ജോര്‍ജ്. ഏറ്റവുമൊടുവിലെ ഫലസൂചനകളനുസരിച്ച് 17,160 വോട്ടിനാണ് വീണ ജോര്‍ജ് ലീഡ് ചെയ്യുന്നത്.

2016-ല്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് ആറന്മുളയില്‍നിന്ന് വിജയിച്ചത്. യു.ഡി.എഫിലെ കെ. ശിവദാസന്‍ നായരായിരുന്നു അന്ന് എതിര്‍സ്ഥാനാര്‍ഥി. അതേ, സ്ഥാനാര്‍ഥി തന്നെയായിരുന്നു ഇത്തവണയും വീണ ജോര്‍ജിന്റെ പ്രധാന എതിരാളി. എന്നാല്‍ 2021-ലും വീണ ജോര്‍ജിനെതിരേ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ശിവദാസന്‍ നായര്‍ക്ക് ആയില്ല. ബി.ജെ.പി. സംസ്ഥാന സമിതി അംഗം ബിജു മാത്യുവായിരുന്നു ഇത്തവണ ആറന്മുളയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി. 

Content Highlights: veena george gets comfortable lead in aranmula