പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യമണിക്കൂറിലെ ഫലസൂചനകളനുസരിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് ലീഡ്. 

തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ആറന്മുളയില്‍ വീണ ജോര്‍ജിന്റെ ലീഡ് നൂറില്‍ താഴെ മാത്രമാണ്. 

കോന്നിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മൂന്നാമതാണ്. കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന്‍ പീറ്ററായിരുന്നു മുന്നില്‍. എന്നാല്‍ പിന്നീട് എല്‍.ഡി.എഫ്. ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.