പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,154 പേര്‍ വോട്ടുചെയ്തു. 3,43,102 പുരുഷന്‍മാരും 3,65,048 സ്ത്രീകളും 4 ട്രാന്‍സ്ജെന്‍ഡര്‍മാരും വോട്ട് ചെയ്തു.

5,00,163 പുരുഷന്മാരും 5,53,930 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് ജില്ലയില്‍ ആകെ വോട്ടര്‍മാരായുള്ളത്.

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് ശതമാനം അടൂരാണ്.72.04 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. മറ്റു മണ്ഡലങ്ങളായ റാന്നി - 63.82, ആറന്മുള-65.45, കോന്നി-71.42 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

2016-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജമണ്ഡലത്തില്‍ 69.29 ശതമാനവും, റാന്നിയില്‍ 70.38 ശതമാനവും, ആറന്മുളയില്‍ 70.96 ശതമാനവും കോന്നിയില്‍ 73.19 ശതമാനവും അടൂരില്‍ 74.52 ശതമാനവുമായിരുന്നു പോളിങ്.