പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

നേരിയ പരിക്കേറ്റ വീണാ ജോര്‍ജിനെയും ഡ്രൈവറെയും പ്രഥമശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Content Highlights: aranmula ldf candidate veena george admitted in hospital after accident