പാലക്കാട്: സീറ്റ് കച്ചവടത്തിന് പിന്നാലെ നെന്‍മാറയില്‍ വോട്ടു കച്ചവടവും നടന്നതായി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ കെ ബാബു. യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടുനേടാന്‍ വ്യാപകമായി പണം ഒഴുക്കിയെന്നും കെ ബാബു ആരോപിച്ചു.

നെന്‍മാറ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നല്‍കിയതോടെ ബിജെപിയില്‍ അസംതൃപ്തിയുണ്ടായി. ബിജെപിയിലെ ഈ അസംതൃപ്തരുടെയും നിക്ഷ്പക്ഷരുടെയും വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പണം നല്‍കി വാങ്ങിയതെന്നും ബാബു ആരോപിച്ചു. 

സീറ്റ് കച്ചവടം നടന്നുവെന്നത് യുഡിഎഫിന് അകത്തുള്ളവര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പണം കൊടുത്തും, കാണേണ്ടവരെ കാണേണ്ടവിധത്തില്‍ കണ്ടുമാണ് യുഡിഎഫ് ഘടകകക്ഷി സീറ്റ് ഉറപ്പിച്ചുനിര്‍ത്തിയത്. ഇത് കോണ്‍ഗ്രസിനകത്ത് വലിയ അസംതൃപ്തിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടുകച്ചവടം നടന്നാലും ഇടതുമുന്നണിക്ക് നെന്‍മാറയില്‍ ജയം ഉറപ്പാണെന്നും കെ ബാബു വ്യക്തമാക്കി.

content highlights: Nenmara LDF candidate allegation against UDF-BJP