നിലമ്പൂര്‍: 2019-ല്‍ വിജയംനേടിയ രാഹുല്‍ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഏഴില്‍ നാലുസീറ്റ് നേടി യു.ഡി.എഫ്. നില മെച്ചപ്പെടുത്തി. നാലില്‍ മൂന്ന് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചു. 

രാഹുല്‍ഗാന്ധിക്ക് വേണ്ടി വയനാട് സീറ്റ് വിട്ടുനല്‍കിയ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖിന്റെ വിജയം കോണ്‍ഗ്രസിന് ആശ്വാസമായി.

2016-ല്‍ ബത്തേരി, വണ്ടൂര്‍ മണ്ഡലങ്ങളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി കല്‍പ്പറ്റ കൂടി ലഭിച്ചതോടെ മൂന്നായി ഉയര്‍ന്നു. ലീഗിന് ഏറനാട് മണ്ഡലത്തിലും വിജയിക്കാനായി. രാഹുല്‍ഗാന്ധി നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും മാനന്തവാടി, നിലമ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങള്‍ നിലനിര്‍ത്താനായത് എല്‍.ഡി.എഫിന് നേട്ടമായി.