ചങ്ങരംകുളം: മുസ്ലിംലീഗിനെ ക്ഷണിക്കാന്‍മാത്രം ബി.ജെ.പി. ആയിട്ടില്ലെന്നും ഇടതുമുന്നണിയെ ക്ഷണിക്കുകയാണ് അവര്‍ക്ക് നല്ലതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ശോഭാ സുരേന്ദ്രന്‍ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ ഭരിക്കുന്നവരെയാണ്. അവരിപ്പോള്‍ നിങ്ങളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്. ബി.ജെ.പി.യെ നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനോളം ഒരു സി.പി.എമ്മും എത്തിയിട്ടില്ല. ആ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ ലീഗിന് അഭിമാനമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.