മലപ്പുറം: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി വി.പി. സാനു മത്സരിക്കും. 2019-ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു എസ്.എഫ്.ഐ ദേശീയ അധ്യക്ഷനായ സാനു.

അന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് സാനു മലപ്പുറത്ത് പരാജയപ്പെട്ടത്. എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.

ബിജെപി സ്ഥാനാര്‍ഥിയായി എ.പി. അബ്ദുള്ളക്കുട്ടിയെ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ രാജ്യസഭാ അംഗമായ അബ്ദു സമദ് സമദാനി അടക്കമുള്ളവരെയാണ് മുസ്ലിം ലീഗ് ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.