കോട്ടയം: പാലായിലെ യുദ്ധത്തില്‍ ഇനിയും പോര്‍മുറകള്‍ ബാക്കി. യു.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി.കാപ്പനെതിരേ രംഗത്തുവന്ന അപരനെച്ചൊല്ലിയുള്ള വിവാദം തീരുന്നില്ല.

മാണി സി.കുര്യാക്കോസ് എന്നപേരിലുള്ള അപരന്റെ സ്ഥാനം ബാലറ്റില്‍ മാണി സി.കാപ്പന് തൊട്ടുതാഴെയും. വോട്ടുചോര്‍ച്ച തടയാന്‍ യു.ഡി.എഫ്. ശക്തമായി രംഗത്തുവന്നു.

ഏഴാംനമ്പരിലാണ് മാണി സി.കാപ്പന്റെ ബാലറ്റ് സ്ഥാനം. അദ്ദേഹത്തിന്റെ ചിഹ്നം ട്രാക്ടറോടിക്കുന്ന കൃഷിക്കാരനും, അപരന്‍ മാണി സി.കുര്യാക്കോസിന്റെ ചിഹ്നം ട്രക്കും.

കണ്ടാല്‍, ട്രാക്ടറോടിക്കുന്ന കൃഷിക്കാരനും ട്രക്കും വോട്ടര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാനും സാധ്യത.

മാണി സി.കാപ്പന്‍ ഏഴാം നമ്പരിലെ സ്ഥാനാര്‍ഥി, ചിഹ്നം ട്രാക്ടറോടിക്കുന്ന കൃഷിക്കാരന്‍ എന്ന സന്ദേശവുമായാണ് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ വീടുകയറുന്നത്.

മാതൃകാ ബാലറ്റ് പേപ്പറും വീടുകളില്‍ നല്‍കുന്നുണ്ട്. ട്രാക്ടറുകളുമായി സ്ഥാനാര്‍ഥിപര്യടനവും നടത്തുന്നുണ്ട്. പൊതുപരിപാടികളിലും ട്രാക്ടര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Content Highlight: Mani C Kappan kottayam Assembly Election