കോട്ടയം: കേരളം ചുവന്നപ്പോള്‍ കോട്ടയവും മാറി നിന്നില്ല. യു.ഡി.എഫിന്റെ കോട്ടയെന്ന് കരുതപ്പെട്ടിരുന്ന കോട്ടയത്ത്  പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നേറ്റം. 2016-ലെ തിരഞ്ഞെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ 2 ഇടങ്ങളിലാണ് എല്‍.ഡി.എഫ്. വിജയിച്ചതെങ്കില്‍ രണ്ട് സീറ്റുകള്‍ കൂടി മുന്നേറ്റം നടത്താന്‍  ഇടതു മുന്നണിക്കായി.

കാപ്പനിലൂടെ യു.ഡി.എഫ്. പാല തിരിച്ചു പിടിച്ചപ്പോള്‍  ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയിലൂടെ ഇടതുമുന്നണി നേടിയെടുത്തു.  പൂഞ്ഞാര്‍ പി.സി. ജോര്‍ജ്ജില്‍നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ കുളത്തുങ്കല്‍  നേടിയെടുക്കുമെന്നാണ് ഇതുവരെയുള്ള ഫലസൂചനകള്‍. 

വൈക്കം, ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ ഇടതുമുന്നണി ലീഡ് ചെയ്യുമ്പോള്‍, കോട്ടയം, പാല, പുതുപ്പള്ളി, കടുത്തുരുത്തി,ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലാണ് യു.ഡി.എഫ്. ലീഡ് ചെയ്യുന്നത്.

Content Highlight: kottayam district  Kerala Assembly Election result