കോട്ടയം: മൂന്ന് ശക്തരായ സ്ഥാനാര്‍ഥികളിലൂടെ ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ.എന്‍. ജയരാജിന് ജയം. 

സിറ്റിങ് എം.എല്‍.എ. ആയ ജയരാജ് 9000 ത്തില്‍ പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു.ഡി.എഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എന്‍.ഡി.എയ്ക്ക് വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനവും ഏറ്റുമുട്ടി ത്രികോണ മത്സരം കാഴ്ച്ചവെച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പക്ഷേ അവസാന വിജയം ഡോ.എന്‍ ജയരാജിനായിരുന്നു.

2016ല്‍ 3890 വോട്ടുകള്‍ക്കാണ് ഡോ.എന്‍ ജയരാജ് വിജയിച്ചത്.  അന്ന് പക്ഷേ യുഡിഎഫ് പാളയത്തിലായിരുന്നു ജയരാജും കേരളാ കോണ്‍ഗ്രസും. എന്നാല്‍ കളം മാറ്റി ചവിട്ടിയിപ്പോള്‍ ഭൂരിപക്ഷവും കൂട്ടിയാണ് വിജയത്തിലെത്തിയതെന്ന് ജയരാജിന് അഭിമാനിക്കാം

Content Highlight; kanjirappally election result 2021