കോട്ടയം:  പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും കാപ്പന്റെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാനും പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി. കോട്ടയത്ത് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള ചരിത്രം തിരുത്തിയെഴുതുവാന്‍  ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുവാനും അതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പങ്കു ചേരുവാന്‍ കഴിഞ്ഞു എന്നുള്ളതില്‍ അഭിമാനം ഉണ്ട്. പാലായില്‍ പരാജയപ്പെട്ടു  എന്നത് അംഗീകരിക്കുന്നു. 

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നു. പക്ഷേ, ഈ വിജയത്തിന് പിന്നില്‍ വലിയ വോട്ട് കച്ചവടം ഉണ്ട്. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ. മാണി.

Content Highlight: Jose K. Mani press meet