കൊല്ലം:  പുനലൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.എസ്. സുപാലിന് ജയം. 29,186 വോട്ടുകളോടെയാണ് സുപാലിന്റെ ജയം. 

സി.പി.ഐ. ഏറ്റവും കൂടുതല്‍ തവണവിജയിച്ച മണ്ഡലമാണ് പുനലൂര്‍. 2006 മുതല്‍ കെ. രാജുവിനെയാണ് പുനലൂര്‍ നിയമസഭയിലേക്ക് അയച്ചത്. ഇടതുസര്‍ക്കാരിന്റെയും പുനലൂരിന്റെ എം.എല്‍.എ. മന്ത്രി കെ.രാജുവിന്റെയും വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു  സുപാലിന്റെ വോട്ടഭ്യര്‍ഥന.

ഏറെ പ്രതിഷേധങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ശേഷമാണ് പുനലൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണി എത്തിയത്. 16,649 വോട്ടുകളാണ് അബ്ദുറഹ്‌മാന്‍ രണ്ടത്താണിക്ക് ലഭിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ആയൂര്‍ മുരളിക്ക് 8397 വോട്ടുകളാണ് ലഭിച്ചത്. 

Content Highlights: Kerala Assembly Election LDF Candidate PS Supal won in Punalur