കൊല്ലം: വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളില്‍ വോട്ടര്‍മാരെ ത്രില്ലടിപ്പിച്ച് ചവറ. ഏറിയും കുറഞ്ഞും ലീഡ് നില മാറി മറിയുമ്പോള്‍ പ്രവചനങ്ങള്‍ക്കപ്പുറമാവുകയാണ് ചവറയിലെ ജനവിധി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷിബു ബേബി ജോണിനെതിരേ 1,409 വോട്ടുകള്‍ക്ക് സുജിത്ത് വിജയന്‍ പിള്ള ലീഡ് ചെയ്യുകയാണ്. 

അന്തരിച്ച മുന്‍ എം.എല്‍.എ. വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍പിള്ളയും ആര്‍.എസ്.പി. സ്ഥാപക നേതാവ് ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണുമാണ് കൊമ്പുകോര്‍ത്തത്. ഒപ്പം ബി.ജെ.പി. സ്ഥാനാര്‍ഥിയായി താരതിളക്കത്തോടെ സിനിമ സീരിയല്‍ താരം വിവേക് ഗോപനും രംഗത്തെത്തിയതോടെ മത്സരം കടുക്കുകയായിരുന്നു. എന്നാല്‍, ബി.ജെ.പി. സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് ആദ്യം തന്നെ പിന്തള്ളപ്പെട്ടു. 

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഷിബു ബേബി ജോണിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നിട്ട മണിക്കൂറുകളില്‍ സുജിത്ത് വിജയന്‍ പിള്ള ലീഡ് നില ഉയര്‍ത്തി. 2,500 അടുപ്പിച്ച് ലീഡ് നില ഉയര്‍ത്തി. ശേഷം അവസാന അപ്‌ഡേറ്റുകള്‍ ലഭിക്കുമ്പോള്‍ 1409 വോട്ടുകള്‍ക്ക് സുജിത്ത് വിജയന്‍പിള്ള ലീഡ് ചെയ്യുകയാണ്. 

Content Highlights: Kerala Assembly Election 2021 Chavara