കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ നടന്‍ ജഗദീഷ്. വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളില്‍ എല്ലാ കാര്യങ്ങളും അറിയിക്കാമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. വൈകാതെ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും കാര്യങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് ഒരു അവസരം ലഭിച്ചാല്‍ ശ്രമിക്കാതിരിക്കില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ താരപോരാട്ടം നടന്ന മണ്ഡലമായിരുന്നു പത്തനാപുരം.

2016 ലില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹാട്രിക് വിജയം നേടിയത്. യു ഡി എഫിനായി ജഗദീഷ് മത്സരിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവാണ് ജനവിധി തേടിയത്. 49,867 വോട്ടുകളാണ് ജഗദീഷിന് അന്ന് ലഭിച്ചത്.

Content Highlights:Actor Jagadish may be candidate for Assembly election hints on Assembly polls