കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.വി. സുമേഷ്. ഹാട്രിക് ലക്ഷ്യമിട്ട് മൂന്നാം തവണയും തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ കെ.എം. ഷാജിക്ക് മേല്‍ 5574 വോട്ടിന്റെ ലീഡാണ് കെ.വി. സുമേഷിനുള്ളത്. 

2016-ല്‍ 2287 വോട്ടിനാണ് അഴീക്കോട് മണ്ഡലം എല്‍.ഡി.എഫിനെ കൈവിട്ടത്. മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണ് മൂന്നം തവണയും ഷാജിയെ യു.ഡി.എഫ്. മത്സരത്തിനിറക്കിയത്. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച വിജയിച്ച ഷാജിയെ ഇത്തവണയും അഴീക്കോട് തുണയ്ക്കുമെന്ന് യു.ഡി.എഫ്. പാളയത്തിന് വര്‍ധിച്ച ആത്മവിശ്വാസവുമുണ്ടായിരുന്നു. ജയത്തില്‍ കുറഞ്ഞതൊന്നും വരാനില്ലെന്ന പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കെ.എം. ഷാജി ഉയര്‍ത്തിയത്. 

എന്നാല്‍ അത് വിധേനെയും മണ്ഡലം തിരിച്ചുപിടിക്കാനായി ജനകീയനായ കെ.വി. സുമേഷിനെയാണ് എല്‍.ഡി.എഫ്. രംഗത്തിറക്കിയത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.വി. സുമേഷിന്റെ ജനകീയ ഇടപെടലുകളും വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയെന്ന് വേണം കണക്കുകൂട്ടാന്‍.

കെ.വി.സുമേഷ് (എല്‍.ഡി.എഫ്) 21786, കെ.എം.ഷാജി (യുഡിഎഫ്)16 312, കെ. രഞ്ജിത്ത് (എന്‍.ഡി.എ) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍.