തൊടുപുഴ യു.ഡി.എഫ്. കോട്ടയാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ്. മുന്നേറുന്ന ഇടുക്കിയിലെ ട്രെന്‍ഡ് വീണ്ടും ആവര്‍ത്തിച്ചു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പിന്നില്‍ പോയ എല്‍.ഡി.എഫിന്റെ അദ്ഭുതാവഹമായ തിരിച്ചുവരവായിരുന്നു ഈ തിരഞ്ഞെടുപ്പിലേത്.

കഴിഞ്ഞ 2011, 2016 തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫിനും രണ്ടെണ്ണം യു.ഡി.എഫിനുമായിരുന്നു. എന്നാല്‍ ഇക്കുറി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കൂടി ഇടതുവശം ചേര്‍ന്നതോടെ ഇത്തവണ 4-1 എന്ന നിലയിലേക്ക് എല്‍.ഡി.എഫ്. ജില്ലയിലെ ലീഡ് ഉയര്‍ത്തി.

2006-ലാണ് ഇതിനു മുന്‍പ് മുന്നണിക്ക് ഈ ലീഡ് ലഭിച്ചത്. 15 വര്‍ഷത്തിനുശേഷം ചരിത്രം വീണ്ടും ആവര്‍ത്തിച്ചു.

content highlights: idukki loksabha and assembly election result