നെടുങ്കണ്ടം: അദാനിയുമായി വൈദ്യുതിമേഖലയില്‍ ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ ദുരൂഹതയുള്ളതാണെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉടുമ്പന്‍ചോലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ഇ.എം.ആഗസ്തി ആവശ്യപ്പെട്ടു. 

സ്വന്തം മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട്ടില്‍നിന്ന് ഒരു യൂണിറ്റ് വൈദ്യുതിപോലും അധികമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മണിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ എല്ലാ സാധ്യതയും ഉണ്ടായിരിക്കുമ്പോഴാണ് അദാനിയുമായി ഇത്തരമൊരു കരാര്‍ ഒപ്പുവയ്ക്കുന്നത്.

കോര്‍പ്പറേറ്റ് കമ്പനിയെ സഹായിക്കാനാണ് വന്‍ തുക ഈടാക്കി 25 വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അറിഞ്ഞുകൊണ്ടാണോയെന്ന് വ്യക്തമാക്കണം. മണി അഴിമതിക്കാരനല്ല എന്നാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ കള്ളനെ ഇപ്പോള്‍ കൈയോടെ പിടികൂടിയിരിക്കുകയാണ്.

content highlights: em augusthy criticises mm mani over kseb-adani deal